തിരുവനന്തപുരം: സി.പി.എം ഒരു അച്ഛനിലും മകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കേരളം ഇന്ന് കാണുന്നത്. ഇരുവരുമാണ് പാര്‍ട്ടിയെ ഇന്ന് പൂര...
തിരുവനന്തപുരം: സി.പി.എം ഒരു അച്ഛനിലും മകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കേരളം ഇന്ന് കാണുന്നത്. ഇരുവരുമാണ് പാര്‍ട്ടിയെ ഇന്ന് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതെന്നും എന്‍.ഡി.എ കോ-കണ്‍വീനര്‍ പി കെ കൃഷ്ണദാസ്.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരെ ഉയര്‍ന്ന മാസപ്പടി വിവാദം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിക്കുകയാണെന്ന് പി.കെ കൃഷ്ണദാസ് ആരോപിക്കുന്നു. എന്‍ ഡി എ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാലിന്റെ പ്രചാരണപരിപാടികള്‍ക്കായി എത്തിയ അദ്ദേഹം പുതുപ്പള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കോണ്‍ഗ്രസ് - സി പി എം ധാരണ പ്രകാരമാണെന്നും മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേത്യത്വത്തിന് പേടിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം ഒന്നായിരിക്കുന്നു. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുന്നതിലും ഭേദം ഉപ മുഖ്യമന്ത്രി ആകുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഈ മൗനം കുറ്റസമ്മതം ആണെന്ന് സംശയിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
Keywords: CPM, BJP, Veena Vijayan, Pinarayi Vijayan, P.K Krishnadas
COMMENTS