അവസാനത്തെ ഡീ ബൂസ്റ്റിംഗും വിജയം, ചന്ദ്രനെ തൊടാന്‍ ഇന്ത്യ, കാത്തിരിപ്പില്‍ ജനകോടികള്‍

സ്വന്തം ലേഖകന്‍  ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്നതിന് മുന്നോടിയായുള്ള നിര്‍ണായക ഘട്ടം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്...


സ്വന്തം ലേഖകന്‍ 

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്നതിന് മുന്നോടിയായുള്ള നിര്‍ണായക ഘട്ടം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി വിജയകരമായി പൂര്‍ത്തിയാക്കി.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ -3 ന്റെ രണ്ടാമത്തെയും അവസാനത്തെയും ഡീ ബൂസ്റ്റിംഗ് പ്രവര്‍ത്തനം ഇന്ന് വെളുപ്പിന് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ചന്ദ്രനോട് ഏറ്റവും അടുത്ത് 25 കിലോമീറ്ററും ഏറ്റവും അകലെ 134 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡറിനെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഈ ഭ്രമണപഥത്തില്‍ നിന്നാണ് ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവ മേഖലയില്‍ ബുധനാഴ്ച സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

മൊഡ്യൂളിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിയുക്ത ലാന്‍ഡിംഗ് സൈറ്റില്‍ ബുധനാഴ്ചയിലെ സൂര്യോദയത്തിനായി കാത്തിരിക്കുകയാണെന്നും ഐ എസ് ആര്‍ ഒ അറിയിച്ചു.

വിക്രം ലാന്‍ഡര്‍ ഓട്ടോമേറ്റഡ് മോഡില്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഇറങ്ങുകയും പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണമെന്ന് നിര്‍മിത ബുദ്ധി ഉപയോഗിച്ച് അത് സ്വയം തീരുമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് രൂപകല്പന.

വെള്ളിയാഴ്ചയായിരുന്നു ആദ്യ ഡി-ബൂസ്റ്റിംഗ് ഓപ്പറേഷന്‍. ചന്ദ്രയാന്‍ -2 ദൗത്യത്തിനു സംഭവിച്ച എല്ലാ പിഴവുകളും തിരുത്തിയാണ് ഇക്കുറി ചന്ദ്രയാന്‍ 3 രൂപകല്പന ചെയ്തിരിക്കുന്നത്. എല്ലാം വിജയകരമായി പരിസമാപിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

വ്യാഴാഴ്ചയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെട്ടത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മാസങ്ങളോ വര്‍ഷങ്ങളോ ചന്ദ്രനെ പരിക്രമണം ചെയ്ത് ചന്ദ്രന്റെ അന്തരീക്ഷം പഠിക്കും. 

വേര്‍പിരിയലിന് ശേഷം, ലാന്‍ഡര്‍ വ്യാഴാഴ്ച ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയാല്‍, വിക്രം ലാന്‍ഡര്‍ പ്രഗ്യാന്‍ റോവറിന്റെ ഫോട്ടോ എടുക്കും

ചന്ദ്രന്റെ ഉപരിതലത്തിലെ രാസഘടന പഠിക്കുകയും ജല സാന്നിദ്ധ്യം തിരയുകയുമാണ് റോവറിന്റെ ദൗത്യം. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു ചാന്ദ്ര ദിനമാണ് റോവറിന്റെ ആയുസ്സ്.

ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് എല്‍വിഎം 3 റോക്കറ്റിലാണ് ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്.

ഇതേസമയം, ചന്ദ്രയാനു പിന്നാലെ റഷ്യ വിക്ഷേപിച്ച ലൂണ-25 പേടകം സാങ്കേതിക തകരാറില്‍ കുരുങ്ങിയതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസ് അറിയിച്ചു. ലാന്‍ഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് പേടകം എത്തിക്കുന്ന വേളയിലാണ് തകരാറുണ്ടായത്. 

ഏകദേശം 50 വര്‍ഷത്തിനിടെ റഷ്യയുടെ ഇത്തരത്തിലുള്ള ആദ്യത്തെ ദൗത്യമാണിത്. 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ബോഗുസ്ലാവ്‌സ്‌കി ഗര്‍ത്തത്തിന് വടക്ക് പേടകം ഇറക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇന്ത്യയുടെ പേടകം നിലം തൊടുന്നതിനു മുന്‍പ് തങ്ങളുടെ ദൗത്യം വിജയിപ്പിക്കാന്‍ റോസ്‌കോസ്‌മോസ് ലക്ഷ്യമിട്ടിരുന്നു.

Summary: The Indian Space Research Agency has successfully completed the crucial step before landing a spacecraft on the lunar surface. ISRO scientists said that the second and final de-boosting operation of India's lunar mission Chandrayaan-3 was successfully completed this morning.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: അവസാനത്തെ ഡീ ബൂസ്റ്റിംഗും വിജയം, ചന്ദ്രനെ തൊടാന്‍ ഇന്ത്യ, കാത്തിരിപ്പില്‍ ജനകോടികള്‍
അവസാനത്തെ ഡീ ബൂസ്റ്റിംഗും വിജയം, ചന്ദ്രനെ തൊടാന്‍ ഇന്ത്യ, കാത്തിരിപ്പില്‍ ജനകോടികള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiV2lgJm_s5Nhb6bAlUCLhYMdfnZW9-QmXBQeWXzkqIGIKJQH7tYrZw74Wyvajax7UR4UpyPwF07MEPjFsdUtXpQOJcy_tXsIF7KrFdHJ7AiJyofA4aw8HQhiU3D0ymMRjcmsSm4Hn9hmkXhF5RhKuR_dx_05008VMWB1YJ-TpR0CJLSQnxfN0vpn7Ff_U/s320/chandrayan%203%20vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiV2lgJm_s5Nhb6bAlUCLhYMdfnZW9-QmXBQeWXzkqIGIKJQH7tYrZw74Wyvajax7UR4UpyPwF07MEPjFsdUtXpQOJcy_tXsIF7KrFdHJ7AiJyofA4aw8HQhiU3D0ymMRjcmsSm4Hn9hmkXhF5RhKuR_dx_05008VMWB1YJ-TpR0CJLSQnxfN0vpn7Ff_U/s72-c/chandrayan%203%20vyganews.jpg
www.vyganews.com
https://www.vyganews.com/2023/08/isro-successfully-completed-crucial.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/08/isro-successfully-completed-crucial.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy