High court about film award controversy
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജൂലായ് 21 ന് നടന്ന അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി നാലു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹര്‍ജിയില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്നും അതിനാല്‍ അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും കാട്ടി സംവിധായകന് ലിജീഷ് മുള്ളേഴത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
ലിജീഷ് മുള്ളേഴത്ത് സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം `ആകാശത്തിനു താഴെ'യും അവാര്‍ഡിനായി മത്സരിച്ചിരുന്നു. രഞ്ജിത്തിനെതിരെ സംവിധായകന് വിനയനും പരസ്യമായി രംഗത്തെത്തിയിരുന്നു.
Keywords: High court, Film award, Government
COMMENTS