Chandy Oommen submitted nomination
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിലെത്തി നാല് സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മന്‍ സമര്‍പ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സഹോദരിമാരായ അച്ചു ഉമ്മന്‍, മറിയ ഉമ്മന്‍ എന്നിവര്‍ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്.
അതേസമയം ചാണ്ടി ഉമ്മന് പത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് കണ്ണൂരില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീറിന്റെ മാതാവാണ്. നമ്മുടെ നാട്ടില്‍ ഏതു തരത്തിലുള്ള രാഷ്ട്രീയമാണ് വേണ്ടതെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് ചാണ്ടി ഉമ്മന്‍ ഇതേക്കുറിച്ച് പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം പോലെ വിദ്വേഷവും വെറുപ്പും വൈരാഗ്യവും വേണ്ട എന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയെപ്പോലെ ആരും ഇനി ഇവിടെ വേട്ടയാടപ്പെടരുതെന്നും ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചു.
Keywords: Chandy Oommen, Nomination, Submitted
COMMENTS