ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. രാവിലെ 11:30നും 12:30നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്...
ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. രാവിലെ 11:30നും 12:30നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. നിലവില്‍ ചന്ദ്രനോട് അടുത്ത ഭ്രമണപാത 174 കിലോമീറ്ററും, അകലെയുള്ളത് 1437 കിലോമീറ്ററും ആണ്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രൊപ്പല്‍ഷല്‍ മോഡ്യൂളില്‍ നിന്നു വേര്‍പെട്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കും. ഇനിയുള്ള ദിവസങ്ങള്‍ ചന്ദ്രയാന്‍ മൂന്നിന് സങ്കീര്‍ണവും നിര്‍ണായകവും ആണ്.
Keywords: Chandrayaan, Moon
COMMENTS