ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപക്കേസുകളുടെ അന്വേഷണ മേല്‍നോട്ടത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സിബിഐ, പോലീസ് അടക്കമുള...
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപക്കേസുകളുടെ അന്വേഷണ മേല്‍നോട്ടത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു.
സിബിഐ, പോലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കു പുറമേ, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പെടുത്തിയുള്ള അന്വേഷണവും ഉണ്ടാകും. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തിന് മഹാരാഷ്ട്ര മുന്‍ ഡിജിപി ദത്താത്രേയ പട്സാല്‍ക്കറിനെ കോടതി നിയമിച്ചു.
മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ജുഡീഷ്യല്‍ മേല്‍നോട്ടം നിര്‍വഹിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ സുപ്രധാന ഇടപെടല്‍ നടത്തിയത്.
Keywords: Manipur Riots, Supreme Court
COMMENTS