തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രഅനുവദിക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധത...
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്രഅനുവദിക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 10-ാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്കൂളില്‍ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നല്‍കും.
Keywords: Ksrtc, Poor Students, Journey
COMMENTS