കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള സ്‌ക്വാഡുകള്‍ ...
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സ്‌ക്വാഡ്, ഫ്‌ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ സേവനമാണ് ആരംഭിച്ചത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സ്‌ക്വാഡുകളുടെ ചുമതലകള്‍. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും.
സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിലും ഇവര്‍ നടപടി സ്വീകരിക്കും. മണ്ഡലത്തിലെ എട്ട് അതിര്‍ത്തി പോയിന്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. 24 അംഗങ്ങളാണ് ഇതിനായുള്ളത്.
രണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ നാല് ഫ്ളയിംഗ് സ്‌ക്വാഡുകളാണുള്ളത്. എല്ലാ സ്‌ക്വാഡുകളിലും സിവില്‍ പോലീസ് ഓഫീസര്‍മാരെയും പരിശോധന പകര്‍ത്താന്‍ വീഡിയോഗ്രാഫര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
Keywords: Kerala, Puthupally Byelection
COMMENTS