തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി മറികടക്കാന്‍ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച ന...
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി മറികടക്കാന്‍ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവരുള്‍പ്പെടുന്ന ചര്‍ച്ചയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഭരണപ്രതിപക്ഷ യൂണിയനുകള്‍ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചത്.
ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല.അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയാല്‍ ആദ്യ ഗഡു ശമ്പളവിതരണം ഇന്ന് തുടങ്ങിയേക്കും.
Keywords: Discussion today, KSRTC crisis
COMMENTS