കോട്ടയം: പുതുപ്പള്ളിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ജി.ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോ...
കോട്ടയം: പുതുപ്പള്ളിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ജി.ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് ലിജിന്‍ ലാല്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ലാല്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
Keywords: Puthupally election, NDA, Lijin Lal
COMMENTS