ഷിംല: ഹിമാചല്‍ പ്രദേശില്‍ നാശം വിതച്ച് പേമാരി. ഹിമാചല്‍ പ്രദേശില്‍ കുറഞ്ഞത് 51 പേര്‍ മരിച്ചതായാണ് വിവരം.മരിച്ചവരില്‍ 14 പേര്‍ ഷിംലയിലെ രണ്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ നാശം വിതച്ച് പേമാരി. ഹിമാചല്‍ പ്രദേശില്‍ കുറഞ്ഞത് 51 പേര്‍ മരിച്ചതായാണ് വിവരം.മരിച്ചവരില്‍ 14 പേര്‍ ഷിംലയിലെ രണ്ട് മണ്ണിടിച്ചിലിലായി അപകടത്തില്‍പ്പെട്ടവരാണ്. റോഡ് തകരുകയും, നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, സമില്‍ വെള്ളപ്പൊക്കത്തില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചു, ഏഴ് ജില്ലകളിലായി ബാധിതരുടെ എണ്ണം 65,500 ആയതായി ഔദ്യോഗിക ബുള്ളറ്റിന്‍ അറിയിച്ചു.
അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) ദൈനംദിന വെള്ളപ്പൊക്ക റിപ്പോര്‍ട്ട് അനുസരിച്ച്, സോനിത്പൂര്‍ ജില്ലയിലെ ചരിദുവാറില്‍ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് ഈ വര്‍ഷത്തെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.
COMMENTS