ഇശ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 33 യാത്രക്കാര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയില്‍നിന്ന് റാവല്...
ഇശ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 33 യാത്രക്കാര്‍ മരിച്ചു. നൂറോളം പേര്‍ക്കു പരിക്കേറ്റു. കറാച്ചിയില്‍നിന്ന് റാവല്‍പിണ്ടിയിലേക്കു പോകുകയായിരുന്ന ഹസാര എക്‌സ്പ്രസാണ് പാളം തെറ്റിയത്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, എന്നാല്‍ മെക്കാനിക്കല്‍ തകരാറുകളോ അട്ടിമറി സാധ്യതയോ സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Train Accident, Pakisthan
COMMENTS