31 leaders of `INDIA' met president
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ ഐക്യ മുന്നണി നേതാക്കള്‍. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ഐക്യ മുന്നണി `ഇന്ത്യ'യിലെ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
മണിപ്പൂരില്‍ കലാപം നിയന്ത്രണാതീതമായി തുടരുകയാണെന്ന് രാഷ്ട്രപതിയെ അറിയിച്ച നേതാക്കള്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ 21 എം.പിമാരുള്‍പ്പടെ 31 പേരാണ് രാഷ്ട്രപതിയെ കണ്ടത്.
പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ `ഇന്ത്യ' നല്‍കിയ അവിശ്വാസ പ്രമേയം ഈ മാസം എട്ടിന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രതിപക്ഷ സഖ്യ നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
Keywords: INDIA, President, Manipur issue, Losabha
COMMENTS