Writer Milan Kundera passes away
പരാഗ്വെ: ലോകപ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ് എന്ന ലോകപ്രശസ്ത നോവല്‍ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഇതു മാത്രമല്ല ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് തുടങ്ങി നിരവധി ലോക പ്രശസ്ത കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ചെക്കോസ്ലാവാക്യന്‍ പൗരനാണെങ്കിലും എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നടിച്ചതിനാല്‍ ചെക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തിന്റെ പൗരത്വം നിഷേധിച്ചിരുന്നു. പിന്നീട് ഫ്രഞ്ച് പൗരത്വം സ്വീകരിച്ചെങ്കിലും ചെക്ക് സര്‍ക്കാന്‍ അദ്ദേഹത്തിനെ നേരില്‍ കണ്ട് പൗരത്വം തിരികെ നല്‍കുകയായിരുന്നു.
Keywords: Milan Kundera, Passes away, Writer, Novel
COMMENTS