ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം. ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി. സോളിസിറ...
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എം. ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി.
ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ തീരുമാനിച്ചെങ്കിലും ശിവശങ്കര്‍ നിരസിച്ചെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ പോരെന്ന് പറയുന്നത് എന്തെന്ന് കോടതി ചോദിച്ചു.
ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.
Key Words: The Supreme Court, M. Sivashankar, Bail plea
COMMENTS