ന്യൂഡല്‍ഹി: നാല്‍പ്പത്തിയഞ്ച് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അപകടനിലയിലേക്കുയര്‍ന്ന് യമുനയിലെ ജലനിരപ്പ് 208.53 മീറ്ററിലെത്തി. യമുന...
ന്യൂഡല്‍ഹി: നാല്‍പ്പത്തിയഞ്ച് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അപകടനിലയിലേക്കുയര്‍ന്ന് യമുനയിലെ ജലനിരപ്പ് 208.53 മീറ്ററിലെത്തി.
യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ, മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ ഡല്‍ഹിയിലെ പല പ്രധാന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ അധികാരികള്‍ നെട്ടോട്ടമോടുമ്പോള്‍ സാധാരണ ജീവിതവും ഗതാഗതവും താറുമാറായി ഡല്‍ഹി.
അതേസമയം, നോര്‍ത്ത് വെസ്റ്റ് ജില്ലയിലെ മുകുന്ദ്പൂരിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മൂന്നു കുട്ടികള്‍ മരിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെ മുട്ടോളം വെള്ളത്തിലൂടെ ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയതിനാല്‍ നദിക്ക് സമീപമുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്നും ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
രാജ്യതലസ്ഥാനത്തേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഈ ഞായറാഴ്ച നടത്താനിരുന്ന പ്രത്യേക ലോക് അദാലത്ത് ജൂലൈ 30 ലേക്ക് മാറ്റിയതായി ഡല്‍ഹി ട്രാഫിക് പോലീസ് ഒരു ഉപദേശത്തില്‍ അറിയിച്ചു.
Key Words: Delhi Flood, Alert
COMMENTS