Rahul Gandhi defemation case
അഹമ്മദാബാദ്: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ രാഹുലിന്റെ പാര്‍ലമെന്റിലെ അയോഗ്യത തുടരും.
ഇതേസമയം, കോടതി വിധി ഇത്തരത്തിലായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
നിലവില്‍ ഗുജറാത്തില്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൊണ്ടൊന്നും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഇതിലൂടെ ബി.ജെ.പി കോണ്‍ഗ്രസിന് അവസരം നല്‍കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നേരത്തെ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സ്റ്റേ അനുവദിച്ചാല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ ഉയര്‍ന്ന ബെഞ്ചിന് അപ്പീല്‍ നല്‍കണം.
Keywords: Rahul Gandhi, Gujarat High court, Verdict
COMMENTS