Probe against V.D Satheesan - E.D
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സിയും രംഗത്ത്. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയും പ്രാഥമിക അന്വേഷണം നടത്തുന്നത്.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂര്‍ മണ്ഡലത്തില്‍ വി.ഡി സതീശന് നടത്തിയ പുനര്‍ജനി പദ്ധതിക്കെതിരെയാണ് അന്വേഷണം. സ്ഥലത്ത് വീടു വച്ചു നല്‍കുന്നതടക്കമുള്ള കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്.
ഇതിനുവേണ്ടി വിദേശത്തുനിന്നടക്കം പണം കൈപ്പറ്റിയെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ഇ.ഡിയും ഈ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഇ.ഡി വിജിലന്‍സില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടിയതായാണ് റിപ്പോര്‍ട്ട്.
Keywords: V.D Satheesan, E.D, Vigilance, Flood
COMMENTS