Oommen Chandy's mortal remains to reached Thiruvananthapuram
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്കു ശേഷം 2.30 യോടെയാണ് തിരുവനന്തപുരത്തെിച്ച മൃതദേഹം വന്‍ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായി ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. നിരവധിയാളുകള്‍ അദ്ദേഹത്തിനെ അവസാനമായി കാണുവാനായി റോഡിന്റെ ഇരുവശങ്ങളിലും നിന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ള നിരവധി നേതാക്കള്‍ പ്രിയ നേതാവിനെ കാണാനായി വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നു വൈകിട്ട് ആറുമണിയോടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും കെ.പി.സി.സി ഓഫീസിലും പൊതു ദര്‍ശനത്തിന് വച്ച ശേഷം തിരിച്ച് പുതുപ്പള്ളി ഹൗസിലെത്തിക്കുന്ന മൃതദേഹം നാളെ 7 മണിയോടെ കോട്ടയത്തേക്ക് കൊണ്ടുപോകും.
Keywords: Oommen Chandy, Thiruvananthapuram, Airport, Puthuppally house
COMMENTS