Manju Warrier & Rajeev Ravi stay away from film panel
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്റെ സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്ന് നടി മഞ്ജു വാര്യരും സംവിധായകന്‍ രാജീവ് രവിയും പിന്മാറി. സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് ഈ വിവരമറിയിച്ചത്. ഷൂട്ടിംഗ് തിരക്കായതിനാലാണ് ഇരുവരും പിന്മാറിയതെന്നാണ് വിവരം.
സെപ്തംബറില്‍ കൊച്ചിയില്‍ നടക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്‍പായി കരട് തയ്യാറാക്കാനാണ് സമിതി രൂപീകരിച്ചിരുന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, നടന്‍ മുകേഷ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, നടിമാരായ പത്മപ്രിയ, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Keywords: Manju Warrier & Rajeev Ravi, Film panel
 

 
							     
							     
							     
							    
 
 
 
 
 
COMMENTS