KSRTC cricis
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സി.എം.ഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയില്‍ പ്രവേശിക്കുന്നത്.
അതേസമയം ഇതിനു മുന്നോടിയായി അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളോട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറു മണി മുതലാണ് കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക പേജിലൂടെ ജനങ്ങളോട് സംവദിക്കുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം അഞ്ച് എപ്പിസോഡുകളിലായി കെ.എസ്.ആര്‍.ടി.സിയുടെ വരവ് ചെലവ് കണക്കുകളും അദ്ദേഹം അവതരിപ്പിക്കും.
Keywords: KSRTC, Cricis, CMD, Leave


COMMENTS