പുതിയ സ്മാര്‍ട്ട് വാച്ചും, വയര്‍ലെസ് ഇയര്‍ഫോണും വില്‍പ്പനയ്ക്കെത്തിച്ച പിട്രോണ്‍, വിലക്കുവുകൊണ്ടുമാത്രമല്ല, അടിപൊളി ഫീച്ചറുകൊണ്ടും ടെക് ലോക...
ഇന്ത്യന്‍ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ കമ്പനിയായ പിട്രോണ്‍ റിഫ്ളെക്ട് എയ്സ് എന്ന 1.85-ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി ഡിസ്പ്ലെയുള്ള വാച്ചാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. വാച്ച് ആമസോണില്‍ പ്രാരംഭ ഓഫറുള്‍പ്പടെ ഇപ്പോള്‍ 1299 രൂപയ്ക്കു വാങ്ങാം. സെന്‍ബഡ്സ് ഇവോ ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് ആണ് മറ്റൊരു ഉല്‍പ്പന്നം. മികച്ച ബാറ്ററി ലൈഫും, കുറ്റമറ്റ ഓഡിയോ പ്രകടനവും ഉണ്ടെന്ന് കമ്പനി പറയുന്നു. അവതരണ സമയത്തെ കിഴിവ് ഉള്‍ക്കൊള്ളിച്ച് 899 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. പുതിയ ഡിസൈന്‍ കൂടാതെ പല പ്രൊഫെഷണല്‍ ഗ്രേഡ് ഫീച്ചറുകളും വാച്ചില്‍ ഉണ്ട്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് സ്ലീപ് ട്രാക്കിങ് തുടങ്ങിയവ ഇതില്‍ പെടുന്നു. 120 സ്പോര്‍ട്സ് മോഡുകളും ഉണ്ട്.
വാച്ചും ഫോണുമായി ബ്ലൂടൂത് വഴി കണക്ടു ചെയ്തിരിക്കുന്നതിനാല്‍ വാച്ചില്‍ നിന്ന് നേരിട്ടു കോള്‍ ചെയ്യാം. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 7 ദിവസം വരെ ബാറ്ററി ലഭിക്കാം. ബഡ്സിന് 32 മണിക്കൂര്‍ വരെ നേരത്തേക്ക് ബാറ്ററി ലൈഫ് ലഭിക്കും.
ഇലട്രോപ്ലെയ്റ്റ് ചെയ്ത ടൈപ്-സി ഫാസ്റ്റ്ചാര്‍ജിങ് കെയ്സും ഉള്ളതിനാല്‍ ചാര്‍ജിങ് ഒരു പ്രശ്നമായേക്കില്ല. ടച് ഉപയോഗിച്ച് അതീവ കൃത്യതയോടെ ഇയര്‍ബഡ്സ് നിയന്ത്രിക്കാനും സാധിക്കും.
Key Words: Pitron, Smart Watch, Ear Buds, Tech News
COMMENTS