മുംബൈ: മഹാരാഷ്ട്രയില്‍ അമോല്‍ കോല്‍ഹെ എംപി വിമതപക്ഷത്തുനിന്ന് ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില...
മുംബൈ: മഹാരാഷ്ട്രയില്‍ അമോല്‍ കോല്‍ഹെ എംപി വിമതപക്ഷത്തുനിന്ന് ശരത് പവാര്‍ പക്ഷത്തേക്കു തിരിച്ചെത്തി. വിമത നേതാവ് പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കരെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അതേസമയം അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതര്‍ സുനില്‍ തത്കരെയെ എന്‍സിപി അധ്യക്ഷനായി പ്രഖ്യാപിച്ചു. ഔദ്യോഗിക എന്‍സിപി തങ്ങളുടേതെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനും സ്പീക്കര്‍ക്കും കത്തു നല്‍കാനാണ് അവരുടെ തീരുമാനം. ഇതേസമയം, അജിത് പവാര്‍ അടക്കം മന്ത്രിസഭയില്‍ ചേര്‍ന്ന ഒമ്പതു പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ശരത് പവാര്‍ കത്തു നല്‍കിയിട്ടുണ്ട്.
Key Words: Maharashtra, Amol Kolhe MP, Sarat Pawar
COMMENTS