തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യമായി ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്റര്‍ നടത്തുന്നതും വിലക്കി സര്‍വീസ് റൂള്‍ ഭേദഗ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യമായി ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്റര്‍ നടത്തുന്നതും വിലക്കി സര്‍വീസ് റൂള്‍ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്റര്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍ ജീവനക്കാര്‍ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്റര്‍ നടത്തുന്നതായോ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിന് ശേഷം കര്‍ശന നടപടി എടുക്കും. 2020ല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറിന് നിയമപരമായ അംഗീകാരം നല്‍കുന്നതിനാണ് ഇപ്പോള്‍ കെഎസ്ആര്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.
Key Words: Government Employees , Tuition, Punishment
COMMENTS