E.Sreedharan's report about silverline project
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അതേപടി നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി മെട്രോമാന്‍ ഇ.ശ്രീധരന്‍. ആദ്യം സെമി ഹൈ സ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഹൈ സ്പീഡാക്കണമെന്നും പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയപാതയുമായി ബന്ധിപ്പിക്കാനാവില്ലെന്നും ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂയെന്നും കേരളത്തിന് പുറത്തേക്കും പാത നീട്ടണമെന്നും എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരനും സര്‍ക്കാരിന്റെ പ്രതിനിധി കെ.വി തോമസും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Keywords: CM, E.Sreedharan, Siverline, Report, K.V Thomas
COMMENTS