കോട്ടയം: ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു വിലാപയാത്ര പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളു...
കോട്ടയം: ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു വിലാപയാത്ര പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്.
പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ഏഴരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ജനസാഗരങ്ങളുടെ ഒഴുക്ക് മൂലം മൂന്ന് മണിക്കൂര്‍ നേരമാണ് തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനം നീണ്ടത്.
കോട്ടയത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് 7 കിലോമീറ്റര്‍ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകള്‍ കാണാനെത്തുന്നത് സംസ്‌കാര ചടങ്ങുകള്‍ വൈകിപ്പിക്കും.
Key Words: Oommen Chandy, Kottayam,Kerala
COMMENTS