തെലങ്കാന: തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടമുണ്ടായത...
തെലങ്കാന: തെലങ്കാനയിലെ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് അഞ്ചുപേര്‍ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മേലചേരുവിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
സ്വകാര്യ സിമന്റ് ഫാക്ടറിയിലെ പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
ഈ സമയത്ത് 20ലധികം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ലിഫ്റ്റിലുള്ളവര്‍ താഴേക്ക് വീഴുകയായിരുന്നു. താഴെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദേഹത്താണ് ലിഫ്റ്റ് തകര്‍ന്നുവീണത്.
ഫാക്ടറിക്കുള്ളില്‍ സുരക്ഷാ സേന പരിശോധന നടത്തുന്നുണ്ട്. മരണസംഖ്യ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. അനുമതിയില്ലാതെ പുതുതായി നിര്‍മിക്കുന്ന യൂണിറ്റ്-4 പ്ലാന്റിലാണ് അപകടമുണ്ടായത്.
Key Words: Five killed,Telangana Cement Factory, Lift Accident
COMMENTS