An 18-year-old girl was gang-raped on May 15 in Manipur, where the riots continue unabated. The child was gang-raped by an armed group
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കലാപം ശമനമില്ലാതെ തുടരുന്ന മണിപ്പൂരില്‍ മേയ് 15ന് പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സായുധ സംഘമാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയ സ്ത്രീകള്‍ തന്നെയാണ് പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് പുറത്തുവരുന്ന വിവരം.
പീഡനത്തിനുശേഷം ജൂലായ് 21നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ, കാര്യമായ ഒരു നടപടിയും പൊലീസില്‍ നിന്നുണ്ടായില്ല. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ നാഗാലാന്‍ഡില്‍ ചികിത്സയിലാണ്.
കലാപം തുടങ്ങിയ ശേഷം വിച്ഛേദിച്ച ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തു നിന്നു പുറത്തുവരുന്നത്.
ഇതേസമയം, മേയ് നാലിന് സംസ്ഥാനത്തെ കാങ്പോക്പി ജില്ലയില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതു വഴിയില്‍ നടത്തിക്കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി മണിപ്പൂര്‍ പൊലീസ് ശനിയാഴ്ച പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ആറ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
പല ഒളിത്താവളങ്ങളിലും റെയ്ഡ് നടത്തി ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഈ സംഭവത്തില്‍ 19കാരന്‍ അറസ്റ്റിലായിരുന്നു.
കലാപത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസ്സംഗതയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രത്യേക അധികാരം ഉപയോഗിച്ചു പിരിച്ചുവിടണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
Summary: An 18-year-old girl was gang-raped on May 15 in Manipur, where the riots continue unabated. The child was gang-raped by an armed group. It is reported that the ladies themselves were given up the girl for torture.
COMMENTS