മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വോട്ട് അഭ്യര്‍ത്ഥന വിവാദമാകുന്നു. ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ ഇന്ത്യന്‍ പൈലറ്റുമാരുടെ പേരി...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വോട്ട് അഭ്യര്‍ത്ഥന വിവാദമാകുന്നു. ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ ഇന്ത്യന്‍ പൈലറ്റുമാരുടെ പേരില്‍ മോഡി നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദമായിരിക്കുന്നത്.
ഈ വോട്ടഭ്യര്‍ത്ഥന പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് അവിടുത്തെ കന്നി വോട്ടര്‍മാരോട് മോഡി ബി.ജെ.പിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തിയത്.
നേരത്തെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു.
Keywords: Loksabha election, Prime minister, Maharashtra, Vote

COMMENTS