ന്യൂഡല്‍ഹി: സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിന് മമതാ ബാനര്‍ജി സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീംകോടതി. ബോബിഷയോതര്‍ ഭൂത് എന്ന ബംഗാളി സിന...
ന്യൂഡല്‍ഹി: സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിന് മമതാ ബാനര്‍ജി സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീംകോടതി. ബോബിഷയോതര്‍ ഭൂത് എന്ന ബംഗാളി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിനാണ് പിഴ ചുമത്തിയത്. ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും അത് സിനിമയുടെ നിര്‍മ്മാതാവിന് നല്‍കണമെന്നുമാണ് വിധി.
ഫെബ്രുവരി 15 ന് റിലീസ് ചെയ്ത സിനിമ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നു കാട്ടി സര്‍ക്കാര്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു. അതേസമയം ഈ സിനിമയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്ശനമുള്ളതുകൊണ്ടാണ് തടഞ്ഞതെന്നാണ് ആക്ഷേപം. സിനിമയുടെ നിര്‍മ്മാതാവാണ് സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Cinema, Mamtha government, Supreme court, Fine

COMMENTS