Wrestlers had informed PM Modi about Brij Bhushan Singh
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.പിയും റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ സിങ്ങില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് ഗുസ്തി താരങ്ങള്‍ നേരത്തെ തന്നെ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നതായി വിവരം.
രണ്ടു വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ വിവരം ധരിപ്പിച്ചിരുന്നതായും ഇയാള്‍ക്കെതിരെ നടപടി ഉറപ്പു നല്‍കിയിരുന്നതായും ഇപ്പോള്‍ ബ്രിജ്ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. കായികതാരങ്ങളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് പ്രധാനമന്ത്രിയെ കണ്ടതെന്ന് എഫ്.ഐ.ആറില്‍ ഒരു വനിതാതാരം പറയുന്നു.
വിഷയത്തില്‍ കായികമന്ത്രാലയം ഉടന്‍ ഇടപെടുമെന്നും ഉടന്‍ വിളി വരുമെന്നും പ്രധാനമന്ത്രി തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായും പരാതിക്കാരി എഫ്.ഐ.ആറില്‍ പറയുന്നു. നിലവില്‍ രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ്ഭൂഷണെതിരെ എടുത്തിരിക്കുന്നത്.
Keywords: PM Modi, Wrestlers, Inform, Brij Bhushan Singh
COMMENTS