V.D Satheesan is against CM Pinarayi Vijayan on G.Sakthidharan revelations
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ദേശാഭിമാനിയിലെ മുന്‍ പത്രാധിപ അംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പണ്ട് പുറത്താക്കിയ ഡ്രൈവറുടെ പഴയകാല മൊഴി ഏറ്റെടുത്ത് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അധികാരം കയ്യിലുണ്ടെന്നു വച്ച് ഇരട്ടനീതി പാടില്ലെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണ് ജി.ശക്തിധരന് ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ നിന്നും വിവിധ ആളുകളില്‍ നിന്ന് സ്വരൂപിച്ച 2.35 കോടി രൂപ കൈതോലയില്‍ കെട്ടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും അന്ന് കാറില്‍ ഇന്നത്തെ ഒരു മന്ത്രിയും ഉണ്ടായിരുന്നെന്നുമാണ് വെളിപ്പെടുത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ശക്തിധരന്റെ വെളിപ്പെടുത്തലിലുണ്ട്. ഇതു മാത്രമല്ല കോവളത്തു വച്ചു നടന്ന പണം കൈമാറ്റത്തെ കുറിച്ചും ഉടന്‍ വിവരം പുറത്തുവിടുമെന്നും വെളിപ്പെടുത്തുന്നുണ്ട്.
മാത്രമല്ല ബാംഗ്ലൂരിലെ ഒരു മാധ്യമപ്രവര്‍ത്തക അവരുടെ ഓണ്‍ലൈന്‍ ചാനലില്‍ പിണറായി വിജയന് മറ്റ് റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് തമിഴ്നാട്ടിലും കേരളത്തിലുമായി 1500 ഏക്കറോളം സ്വന്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Pinarayi Vijayan, Sakthidharan, Desabhimani
COMMENTS