തിരുവനന്തപുരം: മലയാള ചലച്ചിത്ര നിര്‍മ്മാതാവും ബിജെപി പ്രവര്‍ത്തകനുമായ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടതായി പ്രഖ്യാപിച്ചു. താന്‍ എല്ലാത്ത...
തിരുവനന്തപുരം: മലയാള ചലച്ചിത്ര നിര്‍മ്മാതാവും ബിജെപി പ്രവര്‍ത്തകനുമായ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ടതായി പ്രഖ്യാപിച്ചു. താന്‍ എല്ലാത്തില്‍ നിന്നും മോചിതനാണെന്ന് ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രാമസിംഹന്‍ പറഞ്ഞു.
സംസ്ഥാന ബിജെപി അധ്യക്ഷന് ഇമെയില്‍ വഴിയാണ് അലി അക്ബര്‍ രാജിക്കത്ത് കൈമാറിയത്. കലാകാരന്‍മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അലി അക്ബര്‍ പറയുന്നു.
തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തു അല്ല കലാകാരന്‍മാരെന്നും കലാകാരന്‍മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബര്‍ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്നങ്ങള്‍ അറിയാമെന്നും അലി അക്ബര്‍.
2021 ഡിസംബറില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് അലി അക്ബര്‍ എന്ന പേര് രാമസിംഹന്‍ അബൂബക്കര്‍ എന്നാക്കിയതിന് ശേഷം പരക്കെ അറിയപ്പെടുന്നത് രാമസിംഹന്‍ എന്നാണ്.
Key Words: Ramasimhan Abubakar, BJP, Kerala
COMMENTS