വിദ്യയുടെ വിദ്യകള്‍ക്കു മുന്നില്‍ എത്തും പിടിയുമില്ലാതെ പൊലീസ്, നാലുപാടും അന്വേഷണ സംഘങ്ങള്‍

The police say that the investigation has been intensified, despite the protests over the non-arrest of K Vidya, who forged documents to get teacher


സ്വന്തം ലേഖകന്‍

കൊച്ചി: അധ്യാപക നിയമനം ലഭിക്കാന്‍ വ്യാജരേഖ ചമച്ച മുന്‍ എസ് എഫ് ഐ നേതാവ് കെ. വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം ശക്കതമായിരിക്കെ, അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറയുന്നു.

വിദ്യയുടെ വീട്ടിലും ഹോസ്റ്റലിലുമെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും വിവരം ലഭിച്ചില്ലെന്നാണ് പറയുന്നത്. വിദ്യ തയ്യാറാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഉള്‍പ്പടെ വീട്ടില്‍ നിന്ന് കണ്ടെത്താനായിരുന്നു വീട്ടിലും ഹോസ്റ്റലിലും പരിശോധന നടത്തിയത്. അഗളി സി ഐയുടെ നേതൃത്വത്തിലെ സംഘമാണ് കാസര്‍കോട് എത്തിയത്. 

കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. തെളിവു ശേഖരിക്കലും മൊഴിയെടുപ്പും പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ പൊലീസെത്തിയപ്പോള്‍ വിദ്യയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യയുടെ ബന്ധു എത്തി വീട് തുറന്നുകൊടുത്തു. സമീപത്തെ വീടുകളില്‍ നിന്നും തൃക്കരിപ്പൂര്‍ പൊലീസ്  നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

വാര്‍ത്തകള്‍ വന്നതിനു ശേഷം വിദ്യയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു അഞ്ചാം ദിവസമായിട്ടും അവരെ കണ്ടെത്തിയിട്ടില്ല. 

ഇതേസമയം, കാലടിയില്‍ സംസ്‌കൃത സര്‍വകലാശാലയുടെ ഒരു ഹോസ്റ്റലില്‍ രാഷ്ട്രീയ പിന്‍ബലത്തോടെ വിദ്യ ഒളിവില്‍ താമസിക്കുന്നതായും ആരോപണം വന്നിരുന്നു.

അഗളി ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലാലിമോള്‍ വര്‍ഗീസിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനാലാണ് അഗളി പൊലീസ് കേസ് അന്വേഷിക്കുന്നത്. അഗളി കോളജിലുമെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 

മഹാരാജാസ് കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ വിദ്യയ്‌ക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറിയിരുന്നു. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണ് ഈ കേസിന് ആധാരം.

കാസര്‍കോട് ജില്ലയിലെ നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ടു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പൊലീസ് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നാലുപാടും കേസുണ്ടായിട്ടും വിദ്യയെ കണ്ടെത്താനാവാത്തത് പൊലീസിനും മാനക്കേടായിരിക്കുകയാണ്.

Summary: The police say that the investigation has been intensified, despite the protests over the non-arrest of K Vidya, who forged documents to get teacher appointment. It is said that the police visited Vidya's house and the hostel but did not get any information.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: വിദ്യയുടെ വിദ്യകള്‍ക്കു മുന്നില്‍ എത്തും പിടിയുമില്ലാതെ പൊലീസ്, നാലുപാടും അന്വേഷണ സംഘങ്ങള്‍
വിദ്യയുടെ വിദ്യകള്‍ക്കു മുന്നില്‍ എത്തും പിടിയുമില്ലാതെ പൊലീസ്, നാലുപാടും അന്വേഷണ സംഘങ്ങള്‍
The police say that the investigation has been intensified, despite the protests over the non-arrest of K Vidya, who forged documents to get teacher
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWCBFaCd_SmvKppNK-kaYiUkjVBtHHvAyzuSb8PYadBr55QDHYGtsmOVoWHcUy178BpPsJ7ZP3JB4sGvETouDOVpIJXOWB8lGMZD9zTfrkZGFnIChQ-gLHR_HoNWhZ5AdcZVlyQBZevSTF3HKp1KYlOfO7LuqunfCDMUBAHNJ8F84eO8jTdhWe6DeA/s320/k%20vidya%20arrest.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWCBFaCd_SmvKppNK-kaYiUkjVBtHHvAyzuSb8PYadBr55QDHYGtsmOVoWHcUy178BpPsJ7ZP3JB4sGvETouDOVpIJXOWB8lGMZD9zTfrkZGFnIChQ-gLHR_HoNWhZ5AdcZVlyQBZevSTF3HKp1KYlOfO7LuqunfCDMUBAHNJ8F84eO8jTdhWe6DeA/s72-c/k%20vidya%20arrest.jpg
www.vyganews.com
https://www.vyganews.com/2023/06/police-search-in-vidyas-house-no-clue.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/police-search-in-vidyas-house-no-clue.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy