കടലില്‍ നിന്ന് അസാധാരണ ശബ്ദം, ടൈറ്റന്‍ പേടകത്തെക്കുറിച്ചു ചെറിയ പ്രതീക്ഷ, പ്രാര്‍ത്ഥനയോടെ ലോകം

Even as the world waits in prayer, there is no news about the missing Titan probe. There is only one day's worth of air left for five people to breath

t


എം രാഖി

ന്യൂയോര്‍ക് : ലോകമാകെ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോഴും ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അപ്രത്യക്ഷമായ ടൈറ്റന്‍ പേടകത്തെക്കുറിച്ച് വിവരമൊന്നുമില്ല.

മുങ്ങിക്കപ്പല്‍ എന്നു പറയാനാവാത്ത പേടകത്തില്‍ അഞ്ചു പേര്‍ക്ക് ശ്വസിക്കാനായി ഒരു ദിവസത്തെ വായു കൂടിയാണ് ബാക്കിയുള്ളത്.

ഇതിനിടെ ചെറിയ പ്രതീക്ഷ പകര്‍ന്ന് കടലില്‍ നിന്നുള്ള അസാധാരണ ശബ്ദം ഒരു കനേഡിയന്‍ നിരീക്ഷണ വിമാനം പിടിച്ചെടുത്തു. ഇത് ടൈറ്റനില്‍ നിന്നുള്ളതു തന്നെയാണോ എന്നു വ്യക്തമല്ല.

30 മിനിറ്റ് ഇടവിട്ട് ശബ്ദം കിട്ടിയിരുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് കുടുങ്ങിയ കപ്പലില്‍ നിന്നാണോ വരുന്നത് എന്ന് യുഎസ് നാവികസേനയ്ക്കും ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് കാണാതായത്. 

യുഎസ് കോസ്റ്റ് ഗാര്‍ഡ് ഫസ്റ്റ് ഡിസ്ട്രിക്റ്റ് റെസ്പോണ്‍സ് കോ ഓര്‍ഡിനേറ്റര്‍ ജാമി ഫ്രെഡറിക് കൂടുതല്‍ ശബ്ദങ്ങള്‍ കേട്ടതായി സ്ഥിരീകരിച്ചു. കേട്ട ശബ്ദങ്ങള്‍ നാവികസേനയിലെ വിദഗ്ധരുടെ സംഘം വിശകലനം ചെയ്യുകയാണ്.'പ്രതീക്ഷയ്ക്ക്' ഇനിയും കാരണമുണ്ടെന്ന് ഫ്രെഡറിക് പറഞ്ഞു. കണക്റ്റിക്കട്ട് സംസ്ഥാനത്തിന്റെ ഇരട്ടി വലുപ്പമുള്ള പ്രദേശമാകെ അരിച്ചുപെറുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യു.എസ് കോസ്റ്റ് ഗാര്‍ഡ്, കനേഡിയന്‍ ജോയിന്റ് റെസ്‌ക്യൂ സെന്റര്‍, ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷണ കപ്പലുകള്‍ എന്നിവ മുങ്ങിക്കപ്പല്‍ കണ്ടെത്താന്‍ തീവ്രശ്രമത്തിലാണ്.

മുങ്ങിക്കപ്പലുകള്‍ക്ക് സമാനവും എന്നാല്‍ വളരെ പരിമിതമായ പരിധിക്കുള്ളില്‍ സഞ്ചരിക്കാന്‍ കഴിയുന്നതുമാണ് ഈ പേടകം.

പേടകത്തില്‍ ജീവന്റെ സാധ്യതയുള്ള സൂചനകള്‍ ലഭിച്ചുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എക്സ്പ്ലോറേഴ്സ് ക്ലബ് പറഞ്ഞു.

കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മ്മിച്ച 6.7 മീറ്റര്‍ നീളമുള്ളതാണ് പേടകം. വടക്കന്‍ അറ്റ്ലാന്റിക്കിലെ 20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചില്‍ ദുഷ്‌കരമാക്കുന്നു. ശക്തമായ ജലാന്തര പ്രവാഹങ്ങളുള്ള മേഖലയാണിത്. പേടകം ഒഴുക്കില്‍ പെട്ടു പോയിരിക്കുമോ എന്ന ആശങ്കയുമുണ്ട്.

പ്രമുഖ പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദും അദ്ദേഹത്തിന്റെ മകനും ആക്ഷന്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഹാമിഷ് ഹാര്‍ഡിംഗും മുങ്ങിക്കപ്പലില്‍ ഉള്ള അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു. 

തിരച്ചില്‍  യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ചാള്‍സ് രാജാവിന്റെ ചാരിറ്റി പ്രസ്ഥാനമായ പ്രിന്‍സ് ട്രസ്റ്റ് ഇന്റര്‍നാഷണലിന്റെ ദീര്‍ഘകാല പിന്തുണക്കാരനാണ് ഷഹ്സാദ ദാവൂദ്. തിരച്ചില്‍ സംബന്ധിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടതായി ബക്കിംഗ്ഹാം കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

Summary: Even as the world waits in prayer, there is no news about the missing Titan probe. There is only one day's worth of air left for five people to breathe in an ark that cannot be called a submarine. Prominent Pakistani businessman Shahzada Dawood and his son, chairman of Action Aviation  Hamish Harding are among the five aboard the submarine.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: കടലില്‍ നിന്ന് അസാധാരണ ശബ്ദം, ടൈറ്റന്‍ പേടകത്തെക്കുറിച്ചു ചെറിയ പ്രതീക്ഷ, പ്രാര്‍ത്ഥനയോടെ ലോകം
കടലില്‍ നിന്ന് അസാധാരണ ശബ്ദം, ടൈറ്റന്‍ പേടകത്തെക്കുറിച്ചു ചെറിയ പ്രതീക്ഷ, പ്രാര്‍ത്ഥനയോടെ ലോകം
Even as the world waits in prayer, there is no news about the missing Titan probe. There is only one day's worth of air left for five people to breath
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtuZiN0K48yqbHnM-Xl3_3uOEIo79nGga1Xc3QX_NgvcK-XCGy_6KcC_BbA0eIy7kxc0uoGiJkrzTv96-oJMBjX0fuW8mQ3e3kbOnTivoXWHoGFcmBs6CV8YiYpVR8RBtuokBLUW_jgK5A0IigvnnDQFAutkY-HN4zpCjD0s46w1E2S-1ENG2K9JNLVV8/w640-h366/titan%20probe.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtuZiN0K48yqbHnM-Xl3_3uOEIo79nGga1Xc3QX_NgvcK-XCGy_6KcC_BbA0eIy7kxc0uoGiJkrzTv96-oJMBjX0fuW8mQ3e3kbOnTivoXWHoGFcmBs6CV8YiYpVR8RBtuokBLUW_jgK5A0IigvnnDQFAutkY-HN4zpCjD0s46w1E2S-1ENG2K9JNLVV8/s72-w640-c-h366/titan%20probe.png
www.vyganews.com
https://www.vyganews.com/2023/06/no-news-about-missing-titan-probe.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/no-news-about-missing-titan-probe.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy