തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി ആരംഭിച്ചതിനാല്‍ ഇന്നു മുതല്‍ നാല് ദിവസത്തേക്ക് ഇടിമിന്നലോടുകൂടി വ്യാപകമായ മഴയ്ക്ക് സാധ...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി ആരംഭിച്ചതിനാല്‍ ഇന്നു മുതല്‍ നാല് ദിവസത്തേക്ക് ഇടിമിന്നലോടുകൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമടക്കമുള്ള കാരണങ്ങളാല്‍ ദുര്‍ബലമായിരുന്ന കാലവര്‍ഷം സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നതായാണ് റിപ്പോര്‍ട്ട്.
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. കടല്‍ പ്രക്ഷുബ്ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
24 മണിക്കൂറിനുള്ളില്‍ പ്രതീക്ഷിക്കുന്ന മഴ 64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിലായിരിക്കുമ്പോള്‍ കനത്ത മഴയാണ് പ്രവചിക്കുന്നത്.
COMMENTS