K.Sudhakaran approach high court for anticipatory bail
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കേസില്‍ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കെ.സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്. എം.എല്‍.എ അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ കഴിഞ്ഞ ദിവസം ഹാജരാകാന്‍ ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഒരാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ മാസം 23 ന് ഹാജരാകാന്‍ അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു.
ചികിത്സാര്‍ത്ഥമാണ് താന്‍ സ്ഥലത്ത് പോയതെന്നും പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ തന്നെ തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ ഈ കേസില്‍ പ്രതിചേര്‍ത്തതെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു.
Keywords: K.Sudhakaran, High court, Anticipatory bail
COMMENTS