സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിലായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ പ...
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിലായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ പ്രതിക്ക് സഹായം നല്‍കിയതിന് സസ്പെന്‍ഡ് ചെയ്ത അഞ്ചു ജീവനക്കാരെയും സസ്പെന്ഷന് കാലത്തെ ശമ്പളത്തോടെ തിരിച്ചെടുത്തു.
ഐ സി യുവിലായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ ആശുപത്രി ജീവനക്കാരന് ശശീന്ദ്രനെതിരായ മൊഴിമാറ്റാന്‍ അതിജീവിതയെ പ്രേരിപ്പിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ കുറ്റം.
ഗ്രേഡ് 1 അറ്റന്‍ഡര്‍മാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്‍ഡര്‍മാരായ ഷലൂജ, ഷൈമ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് മാര്‍ച്ച് 23-ന് സസ്പെന്‍ഡ് ചെയ്തത്. ഇവരില്‍ കുറ്റാരോപിതയായ താത്ക്കാലിക ജീവനക്കാരി ദീപയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. ദീപയെ തിരിച്ചെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദം നിമിത്തമാണ് ഇവരെ തിരിച്ചെടുക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുത്തതിനാല്‍ സസ്പെന്ഷന് ഫലത്തില്‍ സുഖവാസ കാലമായി മാറുകയാണ്. അന്നത്തെ ശ്മ്പളവും ഇപ്പോള്‍ ഇവര്‍ക്കു തിരിച്ചുകിട്ടും.
തനിക്കു നീതി കിട്ടിയില്ലെന്നും സസ്പന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായും മാനഭംഗത്തിനിരയായ യുവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് കേസെടുത്തിരിക്കുന്നതും പ്രധാന പ്രതിയെ അടക്കം രക്ഷിക്കത്തക്ക രീതിയിലാണെന്നും അതിജീവിത ആരോപിച്ചിരുന്നു.
സസ്പെന്‍ഷനിലായിരുന്ന ജീവനക്കാര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാനായില്ലെന്നും അതിനാല്‍ സസ്പെന്ഷന് പിന്‍വലിക്കുന്നു എന്നും സ്പെന്ഷന് കാലം ഡ്യൂട്ടിയായി പരിഗണിക്കുമെന്നും പ്രിന്‍സിപ്പല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ജാമ്യമില്ലാ കുറ്റമായിരുന്നു ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇവര്‍ക്കെതിരെ സമയോചിത ടപടി സ്വീകരിക്കാത്തതില്‍ അന്നു തന്നെ ജനരോഷം ഉയര്‍ന്നിരുന്നു.
മാനഭംഗ കേസില്‍ പൊലീസന്വേഷണം പുരോഗമിക്കവേയാണ് ജീവനക്കാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കുന്നതും.
COMMENTS