തിരുവനന്തപുരം എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും ഉള്ള പാസ്‌പോര്‍ട്ട് ആണ് എസ്എഫ്‌ഐ മെമ്പര്‍ഷിപ്പെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യ...
തിരുവനന്തപുരം എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും ഉള്ള പാസ്‌പോര്‍ട്ട് ആണ് എസ്എഫ്‌ഐ മെമ്പര്‍ഷിപ്പെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാജ രേഖ കേസില്‍ എസ് എഫ് ഐക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്നും പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു
അതേസമയം, നിഖില്‍ തോമസിനെതിരെ പരാതി നല്‍കാന്‍ നടപടി തുടങ്ങിരിക്കുകയാണ് കലിംഗ സര്‍വകലാശാല. നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സര്‍വ്വകാലാശാലയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാര്‍ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി അറിയിച്ചിരുന്നു.
എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു.
COMMENTS