ചെന്നൈ: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് സര്‍ക്കാര്‍. യൂണിഫോം ധരിച്ചെത്തുന്ന സ്‌കൂള്‍,...
ചെന്നൈ: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച് സര്‍ക്കാര്‍. യൂണിഫോം ധരിച്ചെത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചത്. ഒരു ദിവസം രണ്ട് യാത്രയാണ് അനുവദിച്ചിരിക്കുന്നത്.
യൂണിഫോം, ഗതാഗതവകുപ്പിന്റെ പാസ് എന്നിവയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗജന്യമായിരിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ബസുകളിലെ കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സൗജന്യ യാത്ര അനുവദിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ 2016 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാസ് അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുടങ്ങിയിരിക്കുകയായിരുന്നു.
COMMENTS