ഹൈദരാബാദ്: കൊവിഡ് പകര്‍ച്ചവ്യാധി മൂലമുണ്ടായ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൈദരാബാദിലെ നാമ്പള്ളി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രശസ്തമായ മത്സ...
ഹൈദരാബാദ്: കൊവിഡ് പകര്‍ച്ചവ്യാധി മൂലമുണ്ടായ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൈദരാബാദിലെ നാമ്പള്ളി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രശസ്തമായ മത്സ്യ പ്രസാദത്തിന്റെ വിതരണം പുനരാരംഭിച്ചു. ഇന്ന് മന്ത്രി തലസാനി ശ്രീനിവാസ് യാദവ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
അഞ്ച് ലക്ഷം ആളുകള്‍ പ്രസാദം കഴിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ സംഘാടകര്‍ അഞ്ച് ക്വിന്റല്‍ മത്സ്യം ക്രമീകരിച്ചിട്ടുണ്ട്. ഇത് ആസ്ത്മയ്ക്ക് ആശ്വാസം നല്‍കുമെന്ന വിശ്വാസമാണ് മീന്‍ വിഴുങ്ങലിന് പിന്നില്‍.
തെലങ്കാന സര്‍ക്കാര്‍ മത്സ്യപ്രസാദം വിതരണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 177 വര്‍ഷമായി മൃഗശിര കാര്‍ത്തേ നാളില്‍ ബഥനി കുടുംബം സൗജന്യമായി മത്സ്യപ്രസാദം വിതരണം ചെയ്യുന്നു.
മുമ്പ് മത്സ്യ മരുന്ന് എന്ന് വിളിക്കപ്പെട്ടിരുന്ന ഇത് മരുന്നായി ലേബല്‍ ചെയ്യുന്നതിനെ എതിര്‍ത്ത എന്‍.ജി.ഒ കളുടെ രോഷം മൂലം കോടതികയറിയ മീന്‍ ചികിത്സ ഇപ്പോള്‍ മീന്‍ പ്രസാദം എന്ന പേരിലാണ് അറിയപ്പെടുന്നത്.
COMMENTS