Fake certificate case
ആലപ്പുഴ: കായംകുളം എം.എസ്.എം കോളേജിലെ വ്യാജസര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയും എസ്.എഫ്.ഐ നേതാവുമായ നിഖില്‍ തോമസും ഒളിവില്‍. ഈ കേസില്‍ അന്വേഷണത്തിനായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചെങ്കിലും നിഖില്‍ തോമസ് എവിടെയാണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.
കേസില്‍ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയാണ് നിര്‍മ്മിച്ചതെന്നും ആരാണ് സഹായിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിക്കണമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടണം. എന്നാല്‍ ഈ വിഷയത്തിലെ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവന്ന തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ നിഖില്‍ തോമസിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. അവസാന ലൊക്കേഷന്‍ തിരുവനന്തപുരമാണ് കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കാട്ടാക്കട കോളേജിലെ ആള്‍മാറാട്ട കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് വിശാഖിനെയും മഹാരാജാസ് കോളേജിന്റെ വ്യാജരേഖ ഉണ്ടാക്കിയ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെയും ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ലെന്ന നാണക്കേട് നിലനില്‍ക്കെയാണ് അടുത്ത എസ്.എഫ്.ഐ നേതാവിന്റെ മുങ്ങലെന്നതും ശ്രദ്ധേയമാണ്.
Keywords: Fake certificate case, Nikhil Thomas, Police, SFI
COMMENTS