The news that the wild tusker Arikompan has entered the Kanyakumari Wildlife Sanctuary from Upper Kothayar is causing concern in the hilly regions
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അപ്പര്‍ കോതയാറില്‍ നിന്ന് അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നുവെന്ന വിവരം തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ മലയോര മേഘലകളില്‍ ആശങ്കയാവുന്നു.
റേഡിയോ കോളര്‍ സന്ദേശത്തില്‍ നിന്നാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനമേഖലയില്‍ കടന്നതായി തമിഴ്‌നാട് വനംവകുപ്പ് മനസ്സിലാക്കിയത്.
തുറന്നുവിട്ട മേഖലയും പരിസര പ്രദേശങ്ങളും കടുവകള്‍ ഏറെയുള്ളതാണ്. ഇതായിരിക്കണം അരിക്കൊമ്പന്‍ ധൃതിപിടിച്ച് ഇവിടം വിട്ടുപോകാന്‍ കാരണമെന്നാണ് നിഗമനം.
കഴിഞ്ഞ രാത്രിയിലാണ് കിലോ മീറ്ററുകള്‍ സഞ്ചരിച്ച് കന്യാകുമാരി വനമേഖലയില്‍ കടന്നത്. രാത്രിയിലാണ് സഞ്ചാരം കൂടുതലും.
അപ്പര്‍ കോതയാറില്‍ നിന്നു നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്കും ആന കടന്നെത്താന്‍ സാദ്ധ്യതയേറെയാണ്. ഈ പ്രദേശങ്ങള്‍ തമ്മില്‍ 10 കിലോ മീറ്ററാണ് ആകാശ ദൂരം. എന്നാല്‍, ദുര്‍ഘടമായ വനങ്ങള്‍ താണ്ടാന്‍ 150 കിലോ മീറ്ററെങ്കിലും നടക്കണം. ഒരു ദിവസം 45 കിലോ മീറ്റര്‍ വരെ നടക്കുന്ന അരിക്കൊമ്പന് ഇതു പക്ഷേ, വലിയൊരു ദൂരമല്ല.
തേനിയില്‍ നിന്നു മയക്കുവെടി വച്ചു പിടികൂടിയ ആനയെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയിലാണ് തമിഴ്‌നാട് വനം വകുപ്പ് തുറന്നുവിട്ടത്. തമിഴ് നാടിന്റെയും കേരളത്തിന്റെയും ഇരുനൂറോളം വരുന്ന വനപാലകര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലകളില്‍ ഇറങ്ങിയാല്‍ തുരത്തി കാട്ടിലേക്ക് ഓടിക്കുകയാവും ആദ്യം ചെയ്യുക. ഗത്യതന്തരമില്ലാതെ വന്നാല്‍ വീണ്ടും മയക്കു വെടി വയ്‌ക്കേണ്ടിവരും.
Cleans the grass well in tranquil waters before eating. Looks like soaking in the calm and beauty of his new home which we pray should be forever. Time will tell #Arikomban #TNForest #elephants pic.twitter.com/eU3Avk9jjo
— Supriya Sahu IAS (@supriyasahuias) June 7, 2023
കേരള വനം വകുപ്പ് ചിന്നക്കനാലില്‍ നിന്നു പിടികൂടുമ്പോള്‍ തുമ്പിക്കൈയില്‍ ഉണ്ടായിരുന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ഇതേസമയം, ആന ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് പറയുന്നു.
ഇതിനു തെളിവായി അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളും തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയാ സാഹു ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ മണിമുത്താര്‍ ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി ആന കഴിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവിട്ടിരുന്നത്.
Sleeping like a baby in rolling grasslands #Arikomban #TNForest @TNDIPRNEWS pic.twitter.com/xtOFtPGX1I
— Supriya Sahu IAS (@supriyasahuias) June 11, 2023
അരിക്കൊമ്പന്‍ ആരോഗ്യവാന്‍, മണിമുത്താര്‍ ഡാം പരിസരത്തു തീറ്റയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Summary: The news that the wild tusker Arikompan has entered the Kanyakumari Wildlife Sanctuary from Upper Kothayar is causing concern in the hilly regions of Thiruvananthapuram and Kanyakumari districts.
COMMENTS