സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തമിഴ് നാട്ടിലെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തില്‍ ഇന്നലെ തുറന്നുവിട്ട അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങളില്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തമിഴ് നാട്ടിലെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തില്‍ ഇന്നലെ തുറന്നുവിട്ട അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും നന്നായി തീറ്റയെടുക്കുന്നുവെന്നും തമിഴ്നാട് വനംവകുപ്പ്.
ആന മണിമുത്താര്‍ ഡാം പരിസരത്തുനിന്ന് തീറ്റയെടുക്കുന്ന ദൃശ്യങ്ങളും തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. തമിഴ്നാട് വനം വകുപ്പ് സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെ ആനയുടെ വീഡിയോ പുറത്തുവിട്ടു. മണിമുത്താര്‍ ഡാം മേഖലയിലാണ് ഇന്നിലെ മുതല്‍ ആനയുള്ളത്.
ഇന്നലെ തുറന്നു വിടുമ്പോള്‍ ആന നന്നെ ക്ഷീണിതനായിരുന്നു. തുമ്പിക്കൈക്ക് നേരത്തേ ഏറ്റിരുന്ന മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. ഇതിനു ചികിത്സ നല്‍കിയെന്നാണ് തമിഴ് നാട് വനം വകുപ്പ് പറയുന്നത്.
നേരത്തേ തേക്കടി വനത്തില്‍ തുറന്നുവിട്ടപ്പോള്‍ ചികിത്സ നല്കിയെന്നു കേരള വനം വകുപ്പും പറഞ്ഞിരുന്നു. കേരള വനം വകുപ്പ് ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍ നിന്ന് ആനയുടെ സഞ്ചാരപഥത്തെക്കുറിച്ചു വിവരം കിട്ടുന്നുണ്ട്.
ഇതേസമയം, മുണ്ടന്‍ തുറയില്‍ നിന്നു കേരളത്തില്‍ ശംഖിലി മുതല്‍ പാലോട് വരെയുള്ള വനപ്രദേശങ്ങളില്‍ അരിക്കൊമ്പന് എത്താനുള്ള സാദ്ധ്യത ഇപ്പോഴുമുണ്ട്. മയക്കുവെടിയുടെയും യാത്രയുടെയും ക്ഷീണം മാറിയാല്‍ വീണ്ടും ജനവാസ മേഖലകളില്‍ ആന ഇറങ്ങുമോ എന്ന ആശങ്ക ശക്തമാണ്. റേഡിയോ കോളറുള്ളതിനാല്‍ ഒരു മണിക്കൂര്‍ ഇടവിട്ടു കിട്ടുന്ന സന്ദേശം മാത്രമാണ് ആശ്വാസം. ഇതുവഴി ആനയുടെ സഞ്ചാരപഥം അറിയാമെന്നാണ് പ്രതീക്ഷ.
Cleans the grass well in tranquil waters before eating. Looks like soaking in the calm and beauty of his new home which we pray should be forever. Time will tell #Arikomban #TNForest #elephants pic.twitter.com/eU3Avk9jjo
— Supriya Sahu IAS (@supriyasahuias) June 7, 2023
COMMENTS