തിരുവനന്തപുരം: രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് മന്ത്രിയുടെ കാറില്‍ തിരുവനന്തപുരത്തേക്കു കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയ...
തിരുവനന്തപുരം: രണ്ടു കോടിയിലേറെ രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് മന്ത്രിയുടെ കാറില്‍ തിരുവനന്തപുരത്തേക്കു കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് കൈപ്പറ്റിയത് 2 കോടി 35000 രൂപ, അതേ നേതാവിന് രണ്ടുപൊതികളിലായി 10 ലക്ഷം രൂപ വീതം മറ്റൊരിക്കല്‍ കൈമാറി'എന്നുള്ള ഗുരുതര ആരോപണങ്ങളുമായി ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇതേപ്പറ്റി അന്വേഷിക്കണമെന്നും ശക്തിധരന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇന്നലെ ബെന്നി ബഹന്നാന്‍ എം.പി പറഞ്ഞിരുന്നു.
Key Words: 2 crores, G Shakthidaran, Pinarayi, V.D Satheesan, Kerala
COMMENTS