Supreme court order about New Delhi
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭരണപരമായ വിഷയത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഡല്‍ഹിയില്‍ ഭരണപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റീസ് ഡി.വാ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്.
പൊലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ അധികാരങ്ങളും കെജ്രിവാള്‍ സര്‍ക്കാരിനാണെന്നാണ് വിധി. ഇതോടെ സര്‍ക്കാരും ലഫ്‌നന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിനാണ് അന്ത്യമുണ്ടായിരിക്കുന്നത്.
Keywords: Supreme court, Order, New Delhi, Government
COMMENTS