Sameer Wankhede produces Sharukh's chat screenshot
മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായിരുന്ന സമയത്ത് ഷാരൂഖ് ഖാന്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് മുന്‍ എന്‍.സി.ബി മേധാവി സമീര്‍ വാങ്കഡെ. ഹൈക്കോടതിയിലാണ് വാങ്കഡെ തെളിവുകളായി ചാറ്റുകള്‍ സമര്‍പ്പിച്ചത്.
മകനെ ജയിലില്‍ അയയ്ക്കരുതെന്നും ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നുപോകുമെന്നും ഇപ്പോള്‍ തന്നെ അവന്‍ തകര്‍ന്നു പോയിരിക്കുന്നുയെന്നും പൂര്‍ണമായി തകര്‍ന്ന രീതിയില്‍ പുറത്തുവരുന്ന സ്ഥലത്തേക്ക് അവനെ അയയ്ക്കരുതെന്നും മറ്റുമുള്ള ഷാരൂഖ് ഖാന്റെ അപേക്ഷയോടെയുള്ള ചാറ്റ് വിവരങ്ങളാണ് വാങ്കഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ വാങ്കഡെ കൈക്കൂലി കൈപ്പറ്റിയെന്ന സിബിഐ എഫ്.ഐ.ആറിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് കോടതി 22 വരെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിയിട്ടുമുണ്ട്.
Keywords: Sameer Wankhede, Sharukh Khan, Chat, Screenshot
COMMENTS