RBI governor about ₹ 2000 notes exchange
ന്യൂഡല്‍ഹി: 2000 രൂപ മാറ്റിയെടുക്കാനായി ജനം തിരക്കുകൂട്ടേണ്ടെന്നു വ്യക്തമാക്കി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2000 രൂപ മാറ്റാനും ബാങ്കുകളില്‍ നിക്ഷേപിക്കാനുമായി ജനങ്ങള്‍ക്കു മുന്‍പില്‍ സെപ്റ്റംബര്‍ 30 വരെ (നാലു മാസം) സമയമുണ്ടെന്നും അതിനാല്‍ തിരക്കുകൂട്ടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബര്‍ 30 നു ശേഷവും 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഉപയോഗിക്കാനാകുമെന്നും വിഷയത്തെ ഗൗരവത്തോടെ കാണാന്‍ വേണ്ടി മാത്രമാണ് സമയപരിധി നിശ്ചയിച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ചൊവ്വാഴ്ച മുതല്‍ നോട്ട് മാറ്റിയെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മാറ്റിയെടുക്കാനാവശ്യമായതില്‍ കൂടുതല്‍ നോട്ടുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: RBI governor, ₹ 2000, Exchange, No need to rush
COMMENTS