Rahul Gandhi's reaction about Karnataka victory
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ചരിത്ര വിജയം സമ്മാനിച്ച കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ വിദ്വേഷത്തിന്റെ കട പൂട്ടിച്ചുവെന്നും സ്‌നേഹത്തിന്റെ കട തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ അരങ്ങേറിയത് കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നെന്നും അതില്‍ ജയിച്ചത് സാധാരണ ജനങ്ങളായിരുന്നെന്നും തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ ഉണ്ടാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Rahul Gandhi, Karnataka, Victory, Reaction
COMMENTS