Operation trinetra in Rajouri
ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ തിരിച്ചടിച്ച് സൈന്യം. `ഓപ്പറേഷന് തൃനേത്ര' യിലൂടെയാണ് സൈന്യം ശക്തമായി തിരിച്ചടിച്ചത്.
ആക്രമണത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു. സൈന്യത്തിന്റെയും സി.ആര്.പി.എഫിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഓപ്പറേഷന് തൃനേത്ര പുരോഗമിക്കുകയാണ്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ഠി വനത്തില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുള്ളതായാണ് റിപ്പോര്‍ട്ട്.
Keywords: Operation trinetra, Rajouri, Army, 2 terrorists killed
COMMENTS